ആലപ്പുഴ: ചെങ്ങന്നൂര്‍ വരട്ടാറില്‍ ഒഴുക്കില്‍പ്പെട്ട‌് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെങ്ങന്നൂര്‍ പായിപ്പാട‌് പുതുപ്പറമ്പില്‍ വീട്ടില്‍ തോമസ‌് മാത്തന്റെ മകന്‍ ജിതിന്‍ തോമസ‌് മാത്തനാണ‌് തൈമറവുംകര മാമ്പറ്റക്കടവില്‍ നിന്ന് കാണാതായത്. 


അമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു ജിതിന്‍. വെള്ളം പൊങ്ങുന്നത‌് കാണാന്‍ ഇറങ്ങിയപ്പോള്‍ വഴുതി വീഴുകയായിരുന്നുവെന്നാണ‌് വിവരം. തെരച്ചില്‍ തുടരുകയാണ‌്.