തിരുവനന്തപുരം : ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസിൽ ഇടതുസർക്കാരിന് തിരിച്ചടി. രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് തള്ളിയത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി ബി ഗോപകുമാർ പറഞ്ഞു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹർജി ഇന്ന് സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അബ്കാരികളെ സഹായിക്കാൻ  കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹർജി. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. 


ALSO READ: VD Satheeshan : പുതിയ മദ്യനയം പാർട്ടി ഫണ്ടിന് വേണ്ടി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി മാത്രമെന്ന് പ്രതിപക്ഷ നേതാവ്


അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടർന്ന് സർക്കാർ അനുമതി പിൻവലിച്ചു. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് രമേശ് ചെന്നിത്തല  കോടതിയിൽ ഹർജി നൽകിയത്.  കേസ് മെയ് 21 ന് പരിഗണിക്കും.ഇതിനിടയിൽ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനോടും  വിഎസ് സുനില്‍കുമാറിനോടും ഇന്നു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയെങ്കിലും സ്ഥലത്ത് ഉണ്ടായിട്ട് പോലും അസൗകര്യംമൂലം ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.


ഹർജിയിൽ രമേശ് ചെന്നിത്തല ഏപ്രില്‍ 22 ന് കോടതിയിലെത്തി മൊഴി നൽകിയിരുന്നു. മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ മൊഴി അനുസരിച്ച്  ബ്രൂവറികൾക്കും  ഡിസ്റ്റിലറികൾക്കും ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്തിൽ സ്വാജനപക്ഷപാതം ഉണ്ടയായിരുന്നു. കോടതി ഈ തീരുമാനം മുന്‍ എക്‌സൈസ് മന്ത്രി എടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോട് കൂടിയാണെന്നും രമേശ് ചെന്നിത്തല മൊഴി നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.