തിരുവനന്തപുരം: ബസ് ചാര്‍ജ് (Bus charge) വര്‍ധന സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ (Bus owners) ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ ബസ് ചാർജ് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.


ALSO READ: Andhra flood: ആന്ധ്രാപ്രദേശിൽ കനത്ത മഴ; ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു, 18 പേരെ കാണാതായി


ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ശുപാർശയാണ് കമ്മിഷൻ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാർഥികൾക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കിൽ ടിക്കറ്റിന്റെ അമ്പത് ശതമാനമോ വർധിപ്പിക്കാമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.


അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. ഇക്കാര്യത്തിൽ വിദ്യാർഥി സംഘടനകളുടെ എതിർപ്പ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആലോചിച്ചേ സർക്കാർ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന. ബസ് ഉടമകൾ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങൾക്കും പത്ത് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.


ALSO READ: Kochi accident | കൊച്ചിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് തകർത്തത് 13 വാഹനങ്ങൾ


2018ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. എട്ട് രൂപയായാണ് ബസ് ചാർജ് വർധിപ്പിച്ചത്. അന്ന് ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോൾ ഡീസൽ വില 95 ആയി ഉയർന്ന സാഹചര്യത്തിൽ മിനിമം ചാർജും വിദ്യാർത്ഥികളുടെ നിരക്കും ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.