Thiruvananthapuram: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് കോണ്‍ഗ്രസ്‌. നാളെ (ചൊവ്വാഴ്ച)  മണ്ഡലതലങ്ങളില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ചൊവ്വാഴ്ച മണ്ഡലതലത്തില്‍ പ്രതിഷേധം നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: CAA Notification Update: ഷഹീൻ ബാഗിൽ ഫ്ലാഗ് മാർച്ച്, ഉത്തര്‍ പ്രദേശില്‍ ജാഗ്രത, സോഷ്യൽ മീഡിയ മുതല്‍ റോഡ് വരെ നിരീക്ഷിച്ച് പോലീസ്   
 
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്ന്  പ്രതിപക്ഷ നേതവ് വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


Also Read:  CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍


അതേസമയം, സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നും കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് കൊടുത്ത ഒരു കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണ്, പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപിയുടെ ആത്മവിശ്വാസം ചോർന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം അടവുകൾ ഇറക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.


ജാതിമത അടിസ്ഥാനത്തിൽ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണ്. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാരിന്‍റെ നടപടിക്കെതിരെ കോടതിയെ  സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, പൗരത്വ ഭേദഗതി നിയമം (CAA) പ്രാബല്യത്തിൽ വന്നയുടൻതന്നെ രാജ്യമൊട്ടുക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. ഡൽഹി, ഉത്തര്‍ പ്രദേശ്‌ അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസും സേനയും കനത്ത ജാഗ്രതയിലാണ്.  സുരക്ഷയുടെ ഭാഗമായി  സമൂഹമാധ്യമങ്ങൾ കനത്ത നിരീക്ഷണത്തിലാണ്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.