Open Gym Calicut: വ്യായാമത്തിനിടെ ഉപകരണം തകർന്നു. ബീച്ച് ഓപ്പൺ ജിം പ്രതിസന്ധിയിൽ
എന്നാൽ ഇത്തരം പ്രശ്നം ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം ഉദ്ഘാടനം കഴിഞ്ഞ സൈക്കിൾ ട്രാക്കിനും തകരാറുകളുണ്ട്.
കോഴിക്കോട്: നിർമ്മാണത്തിലെ പാകപ്പിഴ കാരണം ഉദ്ഘാടനത്തിന് മുമ്പുതന്നെ ഓപൺ ജിമ്മിലെ ഉപകരണങ്ങൾ തകർന്നു. കോതി തീരദേശ പാതയോടുചേർന്ന് നിർമിച്ച ഓപൺ ജിമ്മിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വ്യായാമം ചെയ്യാനെത്തിയ യുവാവ് ഉപകരണം തകർന്ന് നിലത്തുവീണെങ്കിലും കാര്യമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
15 ഭാഗങ്ങളിലായി സൈക്കിൾ ട്രാക്കിന് സമാന്തരമായി സ്ഥാപിച്ച 30 ഉപകരണങ്ങളിൽ രണ്ടെണ്ണമാണ് പൊട്ടിവീണത്. കാലുകൾക്ക് ആയാസവും ശക്തിയും വർധിപ്പിക്കാനായി പാരലൽ ബാർ, മൾട്ടി ഫങ്ഷൻ ട്രെയിനർ, മൾട്ടി ചിൻഅപ്, മൾട്ടി ട്വിസ്റ്റർ തുടങ്ങിയ ഉപകരണങ്ങളാണ് ബീച്ചിൽ സ്ഥാപിച്ചത്. പൊട്ടി വീണ ഇരുമ്പ് ബാർ ഉടനടി ബീച്ചിൽ നിന്നു മാറ്റുകയും തകർന്ന മറ്റൊന്ന് ആളുകൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടി അധികൃതർ കെട്ടിവെക്കുകയും ചെയ്തു.
ALSO READ: Breaking: കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം, പരാതി മുൻ ഡ്രൈവറുടേത്
പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളടക്കം നിരവധിപേരാണ് ഈ ഉപകരണങ്ങൾ ഉപയോഗിച്ചത്. ഉദ്ഘാടനത്തിന് മുന്നേ തകർന്നതിനാൽ അവയുടെ തകരാറുകൾ പരിഹരിക്കുമെന്ന് കരാറുകാർ പറഞ്ഞു. 12 വയസ്സുമുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്ക് വ്യായാമം ചെയ്യാവുന്ന ഉപകരണങ്ങളാണ് നിർമ്മിച്ചത്
എന്നാൽ ഇത്തരം പ്രശ്നം ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം ഉദ്ഘാടനം കഴിഞ്ഞ സൈക്കിൾ ട്രാക്കിനും തകരാറുകളുണ്ട്. ശക്തമായ തിരമാല, ഉപ്പുകാറ്റ്, കടലാക്രമണം എന്നിവ മൂലം ഇരുമ്പിൽ തീർത്ത ഈ ഉപകരണങ്ങൾക്ക് ദീർഘ നാൾ നിലനിൽക്കാൻ സാധിക്കുന്നില്ല.
ALSO READ: സ്വർണ്ണക്കടത്തിന് ടി.പി വധക്കേസിലെ പ്രതികളുടെ സഹായവും ലഭിച്ചെന്ന് അർജുൻ ആയങ്കിയുടെ മൊഴി
ഒന്നരക്കോടി രൂപയുടെ നിർമ്മാണച്ചെലവിൽ സൈക്കിൾ ട്രാക്കിനോട് ചേർന്ന് ഇരിപ്പിടങ്ങൾ, ഫുട്പാത്തുകൾ, ദീപങ്ങൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാവുന്നു. 630 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് സൈക്കിൾ ട്രാക്കിനുള്ളത്. കോതി എം.കെ റോഡ് ക്രോസ് മുതൽ പള്ളിക്കണ്ടി വരെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നേരിടുന്ന മറ്റൊരു വെല്ലുവിളി ട്രാക്കിൽ കെട്ടിക്കിടക്കുന്ന മഴവെള്ളവും വിള്ളലുകളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...