മലപ്പുറം: കൊവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല. കൊവിഡ് (Covid 19) ബാധിതരായ വിദ്യാർഥികളെ കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ നിന്ന് മാറ്റിനിർത്തി. ഇപ്പോൾ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ (Calicut university) വാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെയാണ് അവസാന വർഷ ബിരുദ പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് സർവകലാശാല വ്യക്തമാക്കിയെങ്കിലും പുനപരീക്ഷയ്ക്ക് വേണ്ടി കാത്തിരുന്നാൽ തുടർപഠനം മുടങ്ങുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക.


ALSO READ: Kerala University of Health Sciences (KUHS) പരിക്ഷകൾ ജൂൺ മുതൽ, Last Year ക്ലാസുകൾ ജൂലൈയിൽ തന്നെ തുടങ്ങും


നിരവധി വിദ്യാർഥികൾ സർവകലാശാലയുടെ (University) തീരുമാനത്തിനെതിരെ രം​ഗത്തെത്തി. കൊവിഡ് ബാധിച്ച വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷ മാറ്റിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന വിദ്യാർഥികളുടെ ആവശ്യം സർക്കാർ ഇതുവരെ പരി​ഗണിച്ചിട്ടില്ല.


പരീക്ഷകൾ മാറ്റിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും (Chief Minister) നിവേദനം നൽകി. സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിനും നടത്തുന്നുണ്ട്. പ്ലസ് ടു വിദ്യാർഥികളുടെയും ഓൾഡ് സ്കീം വിഎച്ച്എസ്ഇയുടെയും പ്രാക്ടിക്കൽ പരീക്ഷയും നാളെ തുടങ്ങും.


ALSO READ: University Exams: സർവ്വകലാശാല ഫൈനൽ സെമസ്റ്റർ ജൂൺ 28 മുതൽ, അറിയേണ്ടത് ഇവയാണ്


കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.


സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നൽകിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണ്. വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യര്‍ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്നു നടിച്ചാണ് സര്‍വകലാശാലാ പരീക്ഷകള്‍ക്ക് പച്ചക്കൊടി കാട്ടുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.


ALSO READ: Technical University Examinations: ഓൺലൈൻ പരീക്ഷയുടെ മാർ​ഗരേഖ തയ്യാറാക്കി


കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ഉയര്‍ന്നിരിക്കുകയും കോവിഡ് ഡെല്‍റ്റാ വകഭേദം പടരുകയും  ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍. ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുന്നതിനാല്‍  യാത്രാസൗകര്യവും നിലവിലില്ല. മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. അതേമാതൃക പിന്തുടര്‍ന്ന് കേരളവും പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.