Technical University Examinations: ഓൺലൈൻ പരീക്ഷയുടെ മാർ​ഗരേഖ തയ്യാറാക്കി

ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ കോളജ് തലത്തിൽ നടത്താനുള്ള തീരുമാനം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ​ഗവേർണൻസും അം​ഗീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 12:03 PM IST
  • തിയറി പരീക്ഷകൾ ജൂൺ 28 മുതൽ ജൂലൈ 12 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് സർവകലാശാല കോളജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്
  • പരീക്ഷ ടൈംടേബിൾ കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും വിദ്യാർഥികളെ കോളജുകൾ അറിയിച്ചിരിക്കണമെന്നാണ് നിർദേശം
  • കൊവിഡ് സംബന്ധമായ പ്രശ്നങ്ങളാൽ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ജൂലൈ മുപ്പത്തിയൊന്നിനോ അതിന് മുൻപോ സമാന രീതിയിൽ പരീക്ഷ എഴുതാൻ അനുവാദം നൽകും
  • ഇതിനായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും അതാത് സ്ഥാപന മേധാവികൾ മുഖേന ജൂലൈ പതിനഞ്ചിനോ അതിന് മുൻപോ സർവകലാശാലയിൽ അറിയിക്കണം
Technical University Examinations: ഓൺലൈൻ പരീക്ഷയുടെ മാർ​ഗരേഖ തയ്യാറാക്കി

തിരുവനന്തപുരം: സാങ്കേതിക സ‍ർവകലാശലയുടെ വിവിധ പരീക്ഷകൾ ഓൺലൈനായി (Online exams) നടത്തുന്നതിനായുള്ള മാർ​ഗരേഖ തയ്യാറാക്കി. അതത് കോളജുകളിലാണ് ഓൺലൈനായി പരീക്ഷ നടത്തുക. ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ കോളജ് തലത്തിൽ നടത്താനുള്ള തീരുമാനം സാങ്കേതിക സർവകലാശാല (Technical university) സിൻഡിക്കേറ്റും ബോർഡ് ഓഫ് ​ഗവേർണൻസും അം​ഗീകരിച്ചു. ബി.ടെക് അവസാന സെമസ്റ്റർ തിയറി പരീക്ഷകളും സെമസ്റ്റർ പരീക്ഷകളുമാണ് ഇത്തരത്തിൽ നടത്തുക.

തിയറി പരീക്ഷകൾ ജൂൺ 28 മുതൽ ജൂലൈ 12 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് സർവകലാശാല കോളജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പരീക്ഷ ടൈംടേബിൾ കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും വിദ്യാർഥികളെ കോളജുകൾ അറിയിച്ചിരിക്കണമെന്നാണ് നിർദേശം.

ALSO READ: Job Opportunities : തിരുവനന്തപുരത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊവിഡ് സംബന്ധമായ (Covid issues) പ്രശ്നങ്ങളാൽ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ജൂലൈ മുപ്പത്തിയൊന്നിനോ അതിന് മുൻപോ സമാന രീതിയിൽ പരീക്ഷ എഴുതാൻ അനുവാദം നൽകുന്നതായിരിക്കും. ഇതിനായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും അതാത് സ്ഥാപന മേധാവികൾ മുഖേന ജൂലൈ പതിനഞ്ചിനോ അതിന് മുൻപോ സർവകലാശാലയിൽ അറിയിക്കണം.

സർവകലാശാല നിർദേശിക്കുന്ന മാതൃകയിൽ ചോദ്യപേപ്പർ തയ്യാറാക്കേണ്ടതും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തേണ്ടതും അതാത് വിഷയങ്ങൾ പഠിപ്പിച്ച അധ്യാപകരാകണം. മാതൃക ചോദ്യപ്പേപ്പർ സർവകലാശാല (University) പ്രസിദ്ധീകരിക്കും. കോളജ് തല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചോദ്യപ്പേപ്പറിന്റെ നിലവാരം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ALSO READ: കോവിഡ് അതിരൂക്ഷമാകുമ്പോഴും പരീക്ഷ നടത്തുന്നതില്‍ നിന്ന് പിന്മാറാത്ത സംസ്ഥാന‍ത്തെ യൂണിവേഴ്സിറ്റികള്‍ക്കെതിരെ ശശി തരൂര്‍ എംപി

പുനർ മൂല്യനിർണയം ഇല്ലാത്തതിനാൽ മൂല്യനിർണയത്തിന് ശേഷം ലഭിച്ച മാർക്ക് വിദ്യാർഥികളെ അറിയിക്കുകയും മൂല്യനിർണയത്തിലെ അപാകതകൾ കോളജ് തലത്തിൽ പരിഹരിക്കുകയും വേണം. ബിടെക് പ്രോജക്ട് വർക്ക് ഉൾപ്പെടെ, പരീക്ഷയെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് നൽകുന്ന മാർക്ക് ജൂലൈ 19ന് മുൻപ് സർവകലാശാലയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഏഴ്, എട്ട് സെമസ്റ്ററുകളിലെ ഓണേഴ്സ് പരീക്ഷയും ഓൺലൈൻ ആയി നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News