പാലക്കാട്: വാളയാറിൽ‌ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. പാലക്കാട്-കോയമ്പത്തൂർ ദേശിയ പാതയിൽ മലബാർ സിമന്റ്സിന് മുൻവശത്ത് ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം, ആളപായമില്ല. ചിറ്റിലഞ്ചേരി,നെന്മേനി, പൂളക്കാട് സ്വദേശി കൃഷ്ണന്റെ നിസ്സാൻ ടെറാനോ കാറാണ് കത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാറിന്റെ ബോണറ്റിൽ നിന്നും പുക വരുന്നതുകണ്ട കൃഷ്ണൻ വണ്ടി നിർത്തി പുറത്തിറങ്ങവെയാണ് തീ പടർന്ന് പിടിച്ചത്. തുടർന്ന് വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും Car പൂർണമായും കത്തിയിരുന്നു. വണ്ടിയിലെ ഇലക്ട്രിക് വിഭാഗത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.വാളയാർ പോലീസും സ്ഥലത്തെത്തിയിരുന്നു. 


ALSO READ: Machine Gun ന്റെ വെടിയുണ്ടകളുമായി വിമാന യാത്രക്കാരൻ പിടിയിൽ


സംഭവത്തെ തുടർന്ന് ദേശിയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊട്ടിത്തെറി ശബ്ദം കേട്ട പ്രദേശവാസികളും സ്ഥലത്ത് എത്തിചേർന്നിരുന്നു. അതേസമയം കൃത്യസമയത്ത് ഡ്രൈവർ പുറത്തിറങ്ങിയതാണ് അപകടത്തിന്റെ (Accident) തീവ്രത കുറക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.


ALSO READ: രോഗിയായ ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ റേഷനരി വിറ്റ് വയോധികൻ


കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 ഓളം വാഹനങ്ങളാണ് ഇത്തരത്തില്ജ ദേശിയ പാതയിൽ ഓടുന്നതിനിടയിൽ തീ കത്തി നശിക്കുന്നത്. വാഹനത്തിന്റെ വയറിംഗ്, ബാറ്ററി എന്നിവയിലുണ്ടാവുന്ന ഷോർട്ട് സർക്യൂട്ടാണ്  പലപ്പോഴും ഇത്തരത്തിലുള്ള അപകടത്തിന് വഴിയാക്കുന്നത്. കൃത്യമായ സമയത്തിനുള്ളിൽ വാഹനം സർവ്വീസ് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് ഓട്ടോ മൊബൈൽ (Auto Mobile) രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy