ആരാധാനാലയങ്ങള്‍ തുറക്കണ൦; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അന്‍പത് പേര്‍ക്കെങ്കിലും അനുമതി നല്‍കണം എന്നുമാണ് കത്തിലെ ആവശ്യം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ തുടരുന്നത് ആളുകളുടെ മാനസിക സംഘര്‍ഷം കൂട്ടാന്‍ കാരണമാകുമെന്നും കത്തില്‍ പറയുന്നു.
മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക് പരാതി!
അങ്ങനെയുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പള്ളികളും ക്ഷേത്രങ്ങളും അടച്ചിടുകയായിരുന്നു.
പള്ളികളിലെ ചടങ്ങുകളില്‍ അഞ്ചില്‍ അധികം പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. എന്നാല്‍, ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ട്.