തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസിൽ ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന്റെ കുരുക്ക് മുറുക്കുമെന്ന് റിപ്പോർട്ട്.  ശിവശങ്കറിനെതിരായുള്ള മൊഴിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് നൽകിയത്.  ഇതോടെ ശിവശങ്കറിന്റെ വാദങ്ങളൊക്കെ കള്ളമാണെന്ന് വ്യക്തമാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇത്തവണത്തെ വിനായക ചതുർഥിയ്ക്ക് പ്രത്യേകതകൾ ഏറെ... 


സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തുന്നത് ശിവശങ്കർ ആണെന്നും സ്വപ്നയുമായി ചേർന്ന് ലോക്കർ തുടങ്ങാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും വേണുഗോപാല അയ്യർ എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിട്ടുണ്ട്.   സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് ശിവശങ്കര്‍ പരിചയപ്പെടുത്തുകയും ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നും വേണുഗോപാല അയ്യർ വെളിപ്പെടുത്തിയിട്ടുണ്ട്.  


Also read: മഞ്ഞയിൽ സുന്ദരിയായി തൊടുപുഴക്കാരി ഐശ്വര്യ റായ്... 


എന്നാൽ താൻ സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. പക്ഷേ അത് ശരിയല്ലയെന്നും ശിവശങ്കർ കൂടിക്കാഴ്ച കഴിയും വരെ അവിടെ ഉണ്ടിയായിരുന്നുവെന്നും മണിക്കൂറുകളോളം കൂടിക്കാഴ്ച നിലനിന്നിരുന്നുവെന്നും അയ്യർ എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിട്ടുണ്ട്.  ഇതോടെ കേസിൽ ശിവശങ്കറിന് കുരുക്ക് മുറുകുമെന്നാണ് റിപ്പോർട്ട്.