ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ആക്ടിവിസ്റ്റ് രശ്മി നായര്‍ക്കും ഭര്‍ത്താവ്  രാഹുല്‍ പശുപാലിനുമെതിരെ പോലീസ് കേസെടുത്തു. .  


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനാപുരം പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകനോട് ഇരുവരും തട്ടികയറുകയായിരുന്നു


ഏറണാകുള൦ സ്വദേശികളായ ഇവരെ പത്താനാപുരത്ത് കണ്ടതാണ് ആരോഗ്യ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലാണ് സംഭവം. 


അടൂരില്‍ നിന്നും പത്തനാപുരത്തേക്ക് പോകുന്ന വഴിയാണ് രശ്മിയെയും ഭര്‍ത്താവിനെയും ആരോഗ്യ വകുപ്പും പോലീസും തടഞ്ഞത്. ഏറണാകുളത്ത് നിന്നുമെത്തിയ ഇവര്‍ ക്വാറന്‍റ്റൈനില്‍ പ്രവേശിക്കണമെന്ന് പോലീസും ആരോഗ്യ വകുപ്പും ആവശ്യപെടുകയായിരുന്നു. 


ഇത് അതല്ല! ഈ എഴുതിതള്ളല്‍ സാങ്കേതികം, പ്രതികള്‍ക്കെതിരെ നിയമനടപടി!!


 


പട്ടാഴി സ്വദേശികളായ ഇവര്‍ ഏറണാകുളത്താണ് താമസം. മാസ്ക് ധരിക്കാതെയായിരുന്നു ഇരുവരുടെയും യാത്ര. ഇതും ആരോഗ്യ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തു. എന്നാല്‍, എടാ എന്ന് വിളിച്ചുവെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും ആരോഗ്യ പ്രവര്‍ത്തകാനോട് തട്ടികയറുകയായിരുന്നു. 


പത്തനാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണരാജിനോടാണ് ഇവര്‍ കയര്‍ത്തത്. സംഭവത്തില്‍ ഇടപ്പെട്ട പോലീസ് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറുമായി ബന്ധപ്പെട്ടു. 


കുളിക്കുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം; വിമര്‍ശനം!


 


രശ്മിയു൦ ഭര്‍ത്താവും അവിടെ തന്നെ താമസിക്കുന്നവരാണെന്ന് ഉറപ്പാക്കിയ പോലീസ് ഇവരെ പോകാന്‍ അനുവദിക്കുയായിരുന്നു. എന്നാല്‍, മാസ്ക് ധരിക്കാതെയും സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെയും യാത്ര ചെയ്ത ഇവര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയുമെടുത്തില്ല. പിഴ ഈടാക്കാതെയാണ് ഇരുവരെയും പോലീസ് വിട്ടയച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.