മുംബൈ: 50 വിവാദ നായകന്മാരുടെ 68,607 കോടിയുടെ കിട്ടാക്കടം ബാങ്കുകള്‍ എഴുതിതള്ളി.
മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി മെഹുല്‍ ചോക്സി എന്നിവരുടെ വായ്പ കുടിശ്ശികകളും ഇതില്‍ ഉള്‍പ്പെടും.
വിവരാകാശ നിയമ പ്രകാര൦ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ അയച്ച ചോദ്യത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വുഹാന്‍ വൈറസ് ഫ്രീ; അവസാന രോഗിയും ആശുപത്രി വിട്ടതായി ചൈന
നക്ഷത്ര ചിഹ്നമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമാന ചോദ്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ചെങ്കിലും മൗനമായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെയും സഹമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെയും മറുപടി.
ഇതിന് പിന്നാലെയാണ് ഗോഖലെ വിവരാവകാശ നിയമപ്രകാര൦ ചോദ്യം ഉന്നയിച്ചത്. എന്നാല്‍, സാധാരണ എഴുതിതള്ളല്‍ പോലെയല്ല ഈ 50 പേര്‍ക്കെതിരെയുള്ള കേസ്.
ഈ എഴുതിതള്ളല്‍ സാങ്കേതികമാണ്. വായ്പാതുക തിരിച്ചു പിടിക്കുന്നതടക്കമുള്ള നടപടികളുമായി ബാങ്ക് മുന്‍പോട്ട് പോകും. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ക്ക് ഇതൊരു തടസമാകില്ല.
5,492 കോടി രൂപ വായ്പ കൈപ്പറ്റിയ മെഹുല്‍ ചോക്സിയുടെ ഗീതഞ്ജലി ജെംസാണ് പട്ടികയില്‍ ഒന്നാമത്.
ആന്‍റിഗ്വ പൌരത്വം നേടി അവിടെ കഴിയുന്ന മെഹുല്‍ ചോക്സിയുടെ പങ്കാളിയും അനന്തരവനുമായ നീരവ് മോദി ലണ്ടനിലാണ്.
1,447 കോടിയുമായി ഗിലി ഇന്ത്യ ലിമിറ്റഡ്, 1,109 കോടിയുമായി നക്ഷത്ര ബ്രാന്‍ഡ്സ് എന്നിവയും പട്ടികയിലുണ്ട്.
4,314 കോടിയുടെ ബാധ്യതയുമായി ആര്‍,ഇ,ഐ ആഗ്രോ ലിമിറ്റഡാണ് രണ്ടാം സ്ഥാനത്ത്. 4,076 കോടിയുടെ ബാധ്യതയുമായി സിബിഐ അന്വേഷണം നേരിടുന്ന ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്സാണ് മൂന്നാം സ്ഥാനത്ത്.