കുളിക്കുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം; വിമര്‍ശനം!

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ തുടരുകയാണ്.

Last Updated : Apr 30, 2020, 02:26 PM IST
കുളിക്കുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം; വിമര്‍ശനം!

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ തുടരുകയാണ്.

പാചകം, വ്യായാമം, ചിത്ര രചന, കളികള്‍ അങ്ങനെ നേരം പോക്കിന് വേണ്ടി പല പല കാര്യങ്ങളാണ് എല്ലാവരും ചെയ്യുന്നത്. സാധാരണക്കാരെ പോലെ ചലച്ചിത്ര താരങ്ങളും തങ്ങളുടെ ലോക്ക് ഡൌണ്‍ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

അങ്ങനെ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  2015ല്‍ മിസ്‌ ദിവ പട്ടം നേടിയ ഉര്‍വശി അതേ വര്‍ഷം തന്നെ മിസ്‌ യൂണിവേഴ്സ് മത്സരത്തിലും തിളങ്ങിയിരുന്നു.

ചലച്ചിത്ര താരം ഋഷി കപൂര്‍ അന്തരിച്ചു

 

മോഡലിംഗിലും അഭിനയത്തിലും നിറ സാന്നിധ്യമായ ഉര്‍വശി തന്‍റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാല്‍, അവസാനമായി താരം പങ്കുവച്ച വീഡിയോ അല്‍പ്പം കടന്നു പോയി എന്നാണ് ആരാധകര്‍ പറയുന്നത്. 

താന്‍ കുളിക്കുന്ന ഒരു വീഡിയോയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

വിമര്‍ശനങ്ങള്‍ പലവഴിയില്‍ നിന്നും വന്നെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. 

Trending News