കണ്ണൂര്‍ നഗരത്തില്‍ ഏതാനും പേരെ ഭീഷണിപ്പെടുത്തിയ നാലു പേരെ ബലം പ്രയോഗിച്ച് പിടികൂടിയ പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് സംഘത്തിലുണ്ടായിരുന്ന സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് 2500 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയും വീതം ക്യാഷ് അവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. 


സംഘത്തിലെ എല്ലാ പേര്‍ക്കും ഡി.ജി.പിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അക്രമിസംഘത്തില്‍പ്പെട്ട ഗുണ്ടകളെ തന്ത്രത്തില്‍ കീഴ് പ്പെടുത്തിയതു മാനിച്ചാണ് അംഗീകാരം.


കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.45 ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്.ബി.ഐ ജംഗ്ഷനിലാണ് അക്രമസംഭവം ഉണ്ടായത്. 


നഗരത്തില്‍ സ്ഥാപനം നടത്തുന്നയാളെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്.ഐയും സംഘവും പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.