ആൺകുട്ടികള്‍മാത്രം പഠിച്ചിരുന്ന തിരുവനന്തപുരം ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പഠനം സാധ്യമാകും. കഴിഞ്ഞ ദിവസമാണ് ഇത് സബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. 40 വർഷങ്ങൾക്ക് മുമ്പ് മിക്സഡ് സ്ക്കൂളായിരുന്നു ഇത്. പിന്നീട് ബോയ്സ് സ്ക്കൂളാക്കി മാറ്റുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് വീണ്ടും മിക്സഡ് സ്കൂളാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇത്തരത്തിൽ മാറ്റം വരുത്താൻ സ്കൂള്‍ ശൂപാർശ നൽകിയത്. ആൺ പെൺ വേർതിരിവ് മാറ്റുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്കൂൾ കൂടിയതാണ്.


Read Also: ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സൂപ്പർഹിറ്റ്; മൂന്ന് ദിവസം കൊണ്ട് കളക്ഷൻ നേടിയത് 24,500 രൂപ


ഒരു വീട്ടിലെതന്നെ രണ്ട് കൂട്ടികള്‍ വ്യത്യസ്ഥ സ്കൂളിൽ പഠിക്കേണ്ട സഹചര്യം മാതാപിതാക്കള്‍ തന്നെ ഉയർത്തിയിരുന്നു ഇതാണ് ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്ന് സ്കൂൾ ഹെഡ് മിസ്റ്റർ സിന്ദു ബി.എസ് പറയുന്നു.


പെണ്‍കുട്ടികള്‍ കൂടി എത്തുന്നതിനാൽ അടിസ്ഥാന വികസന പ്രവർത്തനങ്ങള്‍ സ്കൂളിൽ നടത്തിവരികയാണ്.  സ്കൂളിൽ വലിയ മാറ്റമാണ് ഇതുവഴി പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പാള്‍ ഫെലീഷ്യ ചന്ദ്രശേഖറും പറയുന്നു.


Read Also: 'മിന്നല്‍ മുരളി'യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു


നഗരത്തിനുള്ളിലായതിൽ കൂടുതൽ വിദ്യർത്ഥിനികൾ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മന്ത്രിമാർക്ക് അടക്കം നിവേദനം നൽകിയിട്ടുണ്ടെന്ന് വലിയശാല വാർഡ് കൗൺസിലർ എസ് കൃഷ്ണകുമാറും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.