'മിന്നല്‍ മുരളി'യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം എന്നീ കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 12:56 PM IST
  • അങ്കമാലി കാലടിയിലായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ ഒരുക്കിയിരുന്നത്.
  • ക്രിസ്ത്യൻ പള്ളിയുടെ സെറ്റായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്.
  • എന്നാൽ രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് അവകാശപ്പെട്ട സംഘടന ഈ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിക്കുകയായിരുന്നു.
  • മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് സെറ്റ് തകര്‍ത്തത്.
'മിന്നല്‍ മുരളി'യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: ബേസിൽ-ടൊവിനോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി നിർമ്മിച്ച സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതിയെ കപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂർ സ്വദേശി രതീഷ് എന്ന കാര രതീഷിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് രതീഷ്. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രതീഷിനെതിരെ നടപടിയെടുത്തത്. 

കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം എന്നീ കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അങ്കമാലി കാലടിയിലായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ ഒരുക്കിയിരുന്നത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. എന്നാൽ രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് അവകാശപ്പെട്ട സംഘടന ഈ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് സെറ്റ് തകര്‍ത്തത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. 

Also Read: ബാബരിയല്ല ഇത്....വെറുമൊരു മിന്നൽ മുരളി സെറ്റ് മാത്രം!

 

ഹരി പാലോടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ - 

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. 
യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. 
സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, 
മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'.

Also Read: Minnal Murali | ഇവിടെ ഇപ്പോ ഒരു മിന്നൽ മുരളി മതി! നിരത്തിൽ മിന്നൽ വേഗത്തിൽ പോകുന്നവരെ പിടികൂടാൻ എംവിഡിയും ഒപ്പം മിന്നൽ മുരളി ഒറിജിനലും

 

ഷൂട്ടിംഗ് അവസാനഘട്ടത്തിലിരിക്കെയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി ലക്ഷങ്ങൾ മുടക്കി കാലടി മണപ്പുറത്ത് ഒരുക്കിയ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവർത്തകർ തകർത്തത്. ഇതിൻ്റെ നിർമാണം പൂർത്തിയായതിന് പിന്നാലെ ലോക്ക്ഡൗൺ വരികയും ചിത്രീകരണം മുടങ്ങുകയുമുണ്ടായി. പള്ളി പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് എഎച്ച്‌പി പ്രവർത്തകർ നേരത്തെ പ്രതിഷേധം നടത്തിയിരുന്നുവെങ്കിലും അത് നടന്നില്ല. തുടർന്നാണ് ഒരുകൂട്ടം ആളുകൾ സെറ്റ് പൊളിച്ചുമാറ്റിയത്. അക്രമത്തിനെതിരെ അന്ന് നിരവധി പ്രമുഖർ രം​ഗത്തെത്തിയിരുന്നു. ക്ഷേത്രകമ്മിറ്റിയുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചതെന്ന് അന്ന് ചിത്രത്തിൻ്റെ നിർമാതാവ് സോഫിയാ പോൾ പറഞ്ഞിരുന്നു. തങ്ങളുടെ അനുമതിയോടെയാണ് സെറ്റ് നിർമിച്ചതെന്നും അത് തകർത്തത് ശരിയായനടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രഭാരവാഹികളും പോലീസിനെ സമീപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News