Chandi Oommen: ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ബോധപൂര്‍വ്വം ഇല്ലാതാക്കാൻ ശ്രമം; എംഎൽഎ ആയ തന്നോടും അവഗണന: സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ
യുഡിഎഫ് മുന്നണിയിലെ അവിഭാജ്യഘടകമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എന്ന് ചാണ്ടി ഉമ്മൻ.
തിരുവനന്തപുരം: പുതുപ്പളളിയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ബോധപൂര്‍വ്വം ഇല്ലാതാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവിടുത്തെ എം.എൽ.എ ആയ തന്നെയും അവഗണിക്കുകയാണ്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് മുന്നണിയിലെ അവിഭാജ്യഘടകമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയില്‍ സര്‍ക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിക്കുകയാണ് ചാണ്ടി ഉമ്മൻ. സര്‍ക്കാർ എന്നും അവഗണനയാണ് പുതുപ്പള്ളിയോട് കണിക്കുന്നത്. മണ്ഡലത്തിലെ വികസനത്തിന് സർക്കാർ തടസ്സം നിൽക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ബോധ പൂര്‍വ്വം ഇല്ലാതാക്കൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ചാണ്ടി ഉമ്മൻ ആരോപിക്കുന്നത്.
പലസ്ഥാപനങ്ങളും പുതുപ്പള്ളിയിൽ നിന്നും എടുത്തുമാറ്റാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. എട്ട് വർഷമായി അവിടെ പുഴയ്ക്ക് കുറുകെ പാലം കെട്ടാനായി തൂണ്‍ നിർമ്മിച്ചിട്ട്. എന്നാല്‍ അത് പൂർത്തീകരിക്കാൻ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല.
എം.എൽ.എ ആയ തന്നെയും അവഗണിക്കുകയാണ്. മണ്ഡലത്തിൽ പുതിയ ബസ്സ് സർവ്വീസ് തടങ്ങുന്ന കാര്യം പോലും തന്നെ അറിയിച്ചില്ല. പരാതി പറയാന്‍ മന്ത്രി ഗണേഷ് കുമാറിനെ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. കോടികൾ മുടക്കി മെസ്സിയെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നു. എന്തിന് വേണ്ടി. ആ പണം ഉണ്ടെങ്കിൽ കേരളത്തില്‍ നിന്നും ഒരു മെസ്സിയെ വളർത്തി എടുക്കാൻ നമുക്ക് കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
തന്റെ പിതാവിന്റെ ആഗ്രഹം പോലെ കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചു വരണം. ജനാധിപത്യ പാർട്ടികള്‍ എല്ലാം ഒന്നിച്ച് നിൽക്കണം. മാണി സാറിനെ ഒരുപാട് ഉപദ്രവിച്ചവരാണ് സിപിഎമ്മുകാർ. നിയമസഭ വരെ അവർ അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ പി സരിന് കോൺഗ്രസ്സ് വിട്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥി ആകാമെങ്കിൽ പി.വി അൻവറിന് തെറ്റ് തിരുത്തി കോൺഗ്രസ്സിലേക്കും വരാമെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.