Kerala Welfare Pension Fraud: 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം; പെൻഷൻ തട്ടിപ്പിൽ നടപടി, 6 ജീവനക്കാർക്ക് സസ്പെൻഷൻ

1458 സർക്കാർ ഉദ്യോ​ഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 09:04 AM IST
  • മണ്ണ് സംരക്ഷണ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
  • പാർട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവരാണ് നടപടി നേരിട്ടിരിക്കുന്നത്.
  • സംസ്ഥാനത്തെ 1458 സർക്കാർ ഉദ്യോ​ഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.
Kerala Welfare Pension Fraud: 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം; പെൻഷൻ തട്ടിപ്പിൽ നടപടി, 6 ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി. 6 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മണ്ണ് സംരക്ഷണ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പാർട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവരാണ് നടപടി നേരിട്ടിരിക്കുന്നത്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കാനാണ് ഉത്തരവ്. 

സംസ്ഥാനത്തെ 1458 സർക്കാർ ഉദ്യോ​ഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ​ഗസറ്റഡ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെയുള്ളവർ ക്ഷേമ പെൻഷൻ വാങ്ങുന്നതായും പരിശോധനയിൽ കണ്ടെത്തി. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ കൂട്ടത്തിൽ ഹയർ സെക്കൻഡറി അടക്കമുള്ള സ്കൂൾ അധ്യാപകരും ഉണ്ട്. ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത് ആരോ​ഗ്യ വകുപ്പിലാണ്. 373 പേരാണ് ആരോ​ഗ്യ വകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്.

Also Read: Fire Accident: 12 ലേറെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു, ഇടുക്കിയിൽ വ്യാപാരശാലയിൽ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു

 

പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും മൃ​ഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. സാങ്കേതി വിദ്യാഭ്യാസ വകുപ്പിൽ 46, ഹോമിയോപ്പതി വകുപ്പിൽ 41, റവന്യൂ വകുപ്പുകളിൽ 35, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റിസ് 34, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 31, കോളേജിയേറ്റ് എജ്യുക്കേഷൻ വകുപ്പിൽ 27, ഹോമിയോപ്പതിയിൽ 25 എന്നിങ്ങനെയാണ് ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ കണക്ക്.

സർക്കാർ ജീവനക്കാർ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ ഉൾപ്പെടെ തിരിച്ചുപിടിക്കാൻ ധനവകുപ്പ് നിർദേശം നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാനുമായിരുന്നു ധനമന്ത്രി കെഎൻ ബാല​ഗോപാലിന്റെ നിർദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News