Thiruvananthapuram: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ധന വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ നിരീക്ഷണം. തുടർച്ചയായ പത്താം ദിവസവും പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.  അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വിലയ്ക്ക് ഇടിവ് രേഖപ്പടുത്തിയെന്നും വരാന്‍ പോകുന്ന ദിവസങ്ങളില്‍ രാജ്യത്തെ പെട്രോള്‍ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി  Dharmendra Pradhan ഞായറാഴ്ച്ച അറിയിച്ചിരുന്നു. മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 

 

കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)

 

തിരുവനന്തപുരം - 92.19   

കൊല്ലം - 92.11 

പത്തനംതിട്ട - 91.69 

ആലപ്പുഴ - 90.92

കോട്ടയം -91.04 

ഇടുക്കി - 91.93

എറണാകുളം - 90.81 

തൃശൂ‍ർ - 91.33 

പാലക്കാട് - 91.76  

മലപ്പുറം -91.23  

കോഴിക്കോട് -91.09  

കണ്ണൂ‍ർ - 90.99  

വയനാട്- 92.09 

കാസ‍ർകോട് - 91.56 

 


 

മാർച്ച് മാസത്തിൽ പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞിരുന്നു. അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് മാർച്ച് 30 നായിരുന്നു.  Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് അന്ന് കുറഞ്ഞത്. മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്.

 

മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ (Diesel) 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം 4 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന പെട്രോൾ വിലയിൽ വീണ്ടും മാർച്ച് 30 ന് ഇടിവ് രേഖപ്പെടുത്തിയത്.

 


 

രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.56 രൂപയും ഡീസൽ വില 80.87 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.98 രൂപയാണ്. ഡീസൽ വില 87.96 രൂപയിലും നിൽക്കുന്നു. സൂയസ് കനാലിലെ (Suez Canal) കപ്പൽക്കുരുക്ക് മൂലം  അന്തരാഷ്ട്ര എണ്ണ വിലയിൽ വൻ തോതിൽ വില വർധന രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി.

 


 

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.  

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക