IRCTC Latest Updates: ഏപ്രിൽ 9 മുതൽ തേജസ് എക്സ്പ്രസ് പ്രവർത്തിക്കില്ല

കൊറോണ അണുബാധയുടെ കണക്ക് രാജ്യത്ത് റെക്കോർഡ് തകർത്തുകൊണ്ട് മുന്നേറുകയാണ്.     

Written by - Ajitha Kumari | Last Updated : Apr 8, 2021, 03:10 PM IST
  • ലഖ്‌നൗവിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള തേജസ് എക്സ്പ്രസ് റദ്ദാക്കി
  • രാജ്യത്ത് കൊറോണ അണുബാധയുടെ കണക്ക് റെക്കോർഡ് തകർക്കുന്നു
  • തേജസ് എക്സ്പ്രസ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനം ഫെബ്രുവരി 14 മുതൽ റെയിൽവേ എടുത്തിരുന്നു
IRCTC Latest Updates: ഏപ്രിൽ 9 മുതൽ തേജസ് എക്സ്പ്രസ് പ്രവർത്തിക്കില്ല

Indian railways/IRCTC Latest Updates: കൊറോണ അണുബാധയുടെ കണക്ക് രാജ്യത്ത് റെക്കോർഡ് തകർത്തുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.25 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആശങ്ക ഉയർത്തിയിട്ടുണ്ട്. 

ഇതിനെല്ലാം നടുവിൽ സംസ്ഥാന സർക്കാർ കൊറോണയെ തടയാൻ കർശനമായി പ്രവർത്തിക്കുന്നുണ്ട്.  ഇതിനിടയിൽ പുതിയ ഉത്തരവ് വരുന്നതുവരെ ഏപ്രിൽ 9 മുതൽ ലഖ്‌നൗ-ന്യൂഡൽഹി തേജസ് എക്സ്പ്രസ് റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Also Read:  ഈ 5 Govt. App എപ്പോഴും ഫോണിൽ സൂക്ഷിക്കുക, ഉപകാരപ്പെടും

ഫെബ്രുവരി 14 മുതൽ തേജസ് എക്സ്പ്രസ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനം എടുത്തത് മുതൽ  ആഴ്ചയിൽ 4 ദിവസം ട്രെയിൻ ഉണ്ടായിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ കൊറോണ കേസുകൾ കൂടിയത് മുതൽ റദ്ദാക്കിയത്.  അതായത് പുതിയ ഉത്തരവ് വരുന്നതുവരെ  ഏപ്രിൽ 9 മുതൽ ട്രെയിൻ റദ്ദാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം മുംബൈ സെൻട്രൽ-അഹമ്മദാബാദ് തേജസ് എക്സ്പ്രസിന്റെ പ്രവർത്തനം  ഒരു മാസത്തേക്ക് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 02 മുതൽ മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി  റെയിൽവേ അറിയിച്ചു. 

Also Read: Suzuki, TVS സ്കൂട്ടറുകൾ നിങ്ങളുടെ ഫോൺ വഴി നിയന്ത്രിക്കാം ഒപ്പം വിലയും കുറവ് 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 1,26,789 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം  മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1,29,28,574 ആയി ഉയർന്നിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 685 ആണ് ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,66,862 ആയി ഉയർന്നിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News