കൊച്ചി: ചെല്ലാനത്ത് (Chellanam) തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി (Minister) പി രാജീവ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കടലാക്രമണം വലിയ രീതിയിൽ ബാധിക്കപ്പെടുന്ന പ്രദേശമാണ് ചെല്ലാനം. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്നത് ചെല്ലാനം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.


ALSO READ: Muttil Forest Robbery Case: പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകി ഇഡി


ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതും ചെല്ലാനത്താണ്.


ചെന്നൈ (Chennai) ആസ്ഥാനമായ നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയായിരിക്കും തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്യുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രദേശത്തു നടപ്പാക്കി വരികയാണ്.


ALSO READ: Kerala Rubber Limited : കേരള റബ്ബർ ഉടൻ പ്രവർത്തനമാരംഭിക്കുന്നു; സി.എം.ഡിയായി ഷീല തോമസിനെ നിയമിച്ചു


ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് സമീപത്ത് 10 കിലോ മീറ്റർ ദൈര്‍ഘ്യത്തിലാണ് കടല്‍ ഭിത്തി പുനരുദ്ധാരണവും ബസാര്‍ കണ്ണമാലി ഭാഗത്ത് 1.90കി.മീ ടെട്രാപോഡിൻറയും നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കടല്‍ക്കയറ്റത്തിൽ നിന്ന് മോചനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.