Muttil Forest Robbery Case: പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകി ഇഡി

ഇഡിയുടെ കോഴിക്കോട് യൂണിറ്റാണ് മരംമുറിക്കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 11:11 PM IST
  • മുട്ടിൽ മരംമുറി കേസിൽ അന്വഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ക്രൈംബ്രാഞ്ചിന് കത്ത് നൽകി
  • കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് നാളെ രേഖപ്പെടുത്തും
  • സർക്കാർ ഉത്തരവ് മറയാക്കി വൻ തോതിൽ മരംകൊള്ള നടന്നുവെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്
  • മരം കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് എൻ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്
Muttil Forest Robbery Case: പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകി ഇഡി

കൊച്ചി: മുട്ടില്‍ മരംമുറിക്കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ (Financial Transactions) സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. ഇഡിയുടെ കോഴിക്കോട് യൂണിറ്റാണ് മരംമുറിക്കേസിലെ (Muttil Case) സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നത്.

മുട്ടിൽ മരംമുറി കേസിൽ അന്വഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ക്രൈംബ്രാഞ്ചിന് കത്ത് നൽകി. കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് നാളെ രേഖപ്പെടുത്തും. സർക്കാർ ഉത്തരവ് മറയാക്കി വൻ തോതിൽ മരംകൊള്ള നടന്നുവെന്നാണ് വനംവകുപ്പ് (Forest Department) കണ്ടെത്തിയത്.

ALSO READ: Kerala Rubber Limited : കേരള റബ്ബർ ഉടൻ പ്രവർത്തനമാരംഭിക്കുന്നു; സി.എം.ഡിയായി ഷീല തോമസിനെ നിയമിച്ചു

മരം കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് എൻ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആദ്യം ഉണ്ടായിരുന്നത് അഗസ്റ്റിൻ സഹോദരങ്ങളും, റവന്യു ഉദ്യോഗസ്ഥരും അടക്കം 68 പേരായിരുന്നു. ഇതിൽ കർഷകരെയും ആദിവാസികളെയും അടക്കം 20 പേരെ ഒഴിവാക്കിയാണ്  ഇഡി (Enforcement directorate) അന്വേഷണം നടത്തുന്നത്.

അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അടക്കം വേണെമെന്നാണ് ഇഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം കള്ളപ്പണ ഇടപാടിൽ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ, ഭൂമി രജിസ്ട്രേഷൻ എന്നിവ അടക്കം എൻഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയിൽ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News