ആലപ്പുഴ: ചെങ്ങന്നൂർ ഉപതെര‍ഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എസ്എൻഡിപിയെ സഹായിക്കുന്നവരെയും കൂറ് പുലർത്തുകയും ചെയ്യുന്നവർക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. പിന്തുണ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഈഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കും. ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.


എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കുമെന്നും. സമു​ദായത്തെ സ്നേഹിക്കുന്നവർക്ക് വോട്ട് നൽകാനാണ് യോ​ഗം പ്രവർത്തകരോട് നിർദേശിക്കുന്നതെന്നും മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.