കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. നാളെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് കോൺ​ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീൺ, എംകെ രാഘവൻ എംപി തുടങ്ങിയവർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും എല്ലാറ്റിനും സിപിഎം ആണ് നേതൃത്വം നൽകിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. സിപിഎം 5000 കള്ളവോട്ട് ചേയ്തു. 10,000 കോൺ​ഗ്രസ് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. സിപിഎമ്മിന്റെ അഴിഞ്ഞാട്ടത്തിന് പോലീസ് കൂട്ടുനിന്നുവെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.


ALSO READ: തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്


കോഴിക്കോട് കമ്മീഷണർ ഫോൺ പോലും എടുത്തില്ല. സിപിഎമ്മിന്റെ ആക്രമണത്തിൽ കോൺ​ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വനിതാ വോട്ടർമാരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാലുമണിയോടെ എത്തിയെന്നും പലരും വ്യാജ ഐഡി കാർഡുമായാണ് എത്തിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. കോൺ​ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.


രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ കോൺ​ഗ്രസും സിപിഎം പിന്തുണയുള്ള കോൺ​ഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയിരുന്നു. വിവിധ ഇടങ്ങളിൽ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. വ്യാജ ഐഡി കാർഡുകൾ നിർമിച്ചും മറ്റും കോൺ​ഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നൽകിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.