PT Thomas : പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നേതാക്കളും
ശ്രദ്ധേയനായ പാർലമെന്‍റേറിയനെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു.
Thiruvananthapuram : തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പിടി തോമസിന്റെ (PT THomas) നിര്യാണത്തിൽ മുഖ്യമന്ത്രിയും (Chief Minister) മറ്റ് നേതാക്കളും അനുശോചനം അറിയിച്ചു. ശ്രദ്ധേയനായ പാർലമെന്‍റേറിയനെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു.
തൻ്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രാസംഗികനും, സംഘടകനുമായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ALSO READ: Big Breaking | പിടി തോമസ് എംഎൽഎ അന്തരിച്ചു
ഊർജസ്വലതയും അർപ്പണബോധവുമുള്ള നിയമസഭാംഗമായും, പാർലമെന്റേറിയനെന്ന നിലയിലും ജനങ്ങൾക്ക് പ്രിയങ്കരനായ വ്യക്തിയായിരുന്നു പിടി തോമസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയെന്ന് നിലയിലും ശ്രീ പി.ടി.തോമസ് എം.എൽ.എ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്കും എന്റെ അനുശോചനം അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി
"മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പാര്‍ലിമെന്‍റേറിയനുമായിരുന്നു. ആദരാഞ്ജലികൾ"
മന്ത്രി വീണ ജോർജ്
"അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം."
ALSO READ: PT Thomas| വിവാദങ്ങളും പിടി തോമസും-ഒരമ്മ പെറ്റ മക്കളെ പോലെ കേരള രാഷ്ട്രീയം നിറഞ്ഞാടിയ കാലം
മന്ത്രി ആന്റണി രാജു
"തൃക്കാക്കര എംഎൽഎ പി.റ്റി. തോമസിന്റെ അകാല നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎൽഎയും എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന, ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്ന ഒരു ഉത്തമ പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ളവരോടും ആത്മാർത്ഥമായ സൗഹൃദം കാത്തു സൂക്ഷിക്കുവാൻ അദ്ദേഹത്തിനായി. പരിസ്ഥിതിയെ ആത്മാർത്ഥമായി സ്നേഹിച്ച പി.റ്റി. തോമസ് സാംസ്കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു..."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...