തിരുവനന്തപുരം:പ്രവാസികളുടെ കോവിഡ് പരിശോധനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി രംഗത്ത് വരുകയായിരുന്നു.


കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കോവിഡ് പരിശോധന നടത്തണമെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


താന്‍ പറഞ്ഞതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് മറുപടിയായി പറഞ്ഞു.


കേന്ദ്രമന്ത്രി മാര്‍ച്ച് 11 ന് പറഞ്ഞ കാര്യം ഓര്‍മിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്‌താല്‍ രോഗം പകരാം.


അതാത് രാജ്യങ്ങളില്‍ തന്നെ പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ട് വരുകയും രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം,
എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.


രോഗമുള്ളവര്‍ അവിടെ തന്നെ കഴിയട്ടെ എന്ന നിലപാട് കേരളം ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


രോഗമുള്ളവരുടെ ആരോഗ്യസ്ഥിതി അനുവദിച്ചാല്‍ അവരെ പ്രത്യേകമായി കൊണ്ട് വരുന്നത് സ്വഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Also Read:സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രപദ്ധതികള്‍ ആയുധമാക്കാന്‍ ബിജെപി!


 


ഇങ്ങനെ കേന്ദ്രമന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി വിമര്‍ശിക്കുന്ന സമീപനമാണ് സ്വീകരിച്ചത്,മെയ് 5 ന് കേന്ദ്രമന്ത്രി പറഞ്ഞത് ഞങ്ങള്‍ അവിടെ നിന്നുള്ള 


ടെസ്റ്റ്‌ കഴിഞ്ഞതിന് ശേഷമാണ് ആളുകളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ ശ്രമിക്കുന്നത്,എല്ലാ ആളുകളെയും അവര്‍ വിമാനത്തില്‍ കയറും മുന്‍പ് ടെസ്റ്റിന്
വിധേയമാക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പറഞ്ഞ കേന്ദ്രമന്ത്രി ഇപ്പോള്‍ കേരളം ടെസ്റ്റിന് വേണ്ടി പറയുന്നത് 
മഹാപാതകം എന്ന് പറഞ്ഞ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.