തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ വി.ഡി സതീശനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് വി.ഡി സതീശനെതിരെ പരാതി നൽകിയത്. 


ALSO READ: ഒഡീഷ ട്രെയിന്‍ ദുരന്തം; ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനായില്ല, കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം


അതേസമയം, വി ഡി സതീശനെതിരെ വീണ്ടും കോൺഗ്രസിനുള്ളിൽ പടപ്പുറപ്പാട് നടക്കുന്നുണ്ടെന്നാണ് വിവരം. പുനസംഘടനാ വിഷയത്തിൽ വി.ഡി സതീശനെ ഉന്നംവെച്ച് കൊണ്ട് ഒരുമിച്ച് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പുകളെ ദുർബലപ്പെടുത്താനാണ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്നും വി.ഡി സതീശന്റെ ലക്ഷ്യം പാർട്ടി പിടിക്കലാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നതായാണ് വിവരം. ഇതിനിടെയാണ് വി.ഡി സതീശനെതിരെ സർക്കാരും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  


പാവപ്പെട്ടവരുടെ താത്പ്പര്യങ്ങൾ സംരക്ഷിച്ച് കേന്ദ്രസ‍ർക്കാർ മുന്നോട്ട്: വി.മുരളീധരൻ


തിരുവനന്തപുരം: കഴിഞ്ഞ 9 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായിട്ടുള്ള ജനങ്ങൾ മുതൽ മധ്യ വർഗ്ഗം വരെയുള്ള ഈ സമൂഹത്തിലെ 90% ആളുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ജന ക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 9 വർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളെ നേരിട്ട് കാണാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനും അതോടൊപ്പം സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനും വേണ്ടിയുള്ള വ്യാപകമായ ഒരു ക്യാമ്പയിൻ പാർട്ടി ദേശീയ തലത്തിൽ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഞാൻ എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻ്റിനെ കാണാൻ എത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുമായി സംസാരിച്ചു പ്രഭാത ഭക്ഷണംകഴിച്ചു ആണ് മടങ്ങിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.