Odisha train accident: ഒഡീഷ ട്രെയിന്‍ ദുരന്തം; ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനായില്ല, കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം

CPM criticizes Center for Odisha train accident: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്‌ പുറത്തുവരുത്തിന്‌ മുമ്പ് സിബിഐയെ രംഗത്തെത്തിച്ച നടപടി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 12:31 PM IST
  • റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല.
  • സർക്കാർ നടപ്പാക്കിയ കവച്‌ സംവിധാനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.
  • വർധിച്ചു വരുന്ന ട്രെയിൻ അപകടങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല.
Odisha train accident: ഒഡീഷ ട്രെയിന്‍ ദുരന്തം; ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനായില്ല, കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം

തിരുവനന്തപുരം: ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനം ശക്തമാക്കി സിപിഎം. മൂന്ന്‌ ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താൻ റെയിൽവേയ്ക്കും കേന്ദ്രസർക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന്‌ ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.

റെയിൽവെ സുരക്ഷാ കമ്മീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സുരക്ഷാവീഴ്‌ചകൾ അടക്കം മറച്ചുവെയ്‌ക്കുന്നതിനായി തിടുക്കത്തിൽ ‘അട്ടിമറി‘ സംശയം ഉന്നയിച്ചുകൊണ്ട്‌ കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക്‌ കൈമാറുകയും ചെയ്‌തു. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്‌ പുറത്തുവരുത്തിന്‌ മുമ്പായി തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട സിബിഐയെ രംഗത്തെത്തിച്ച മോദി സർക്കാർ നടപടി സംശയാസ്പദമാണെന്നും സിപിഎം ആരോപിച്ചു. 

ALSO READ: പാലക്കാട് എ ഐ ക്യാമറയുടെ പോസ്റ്റ് ഇടിച്ചു വീഴ്ത്തി; വാഹനം നിര്‍ത്താതെ പോയി

ട്രെയിനുകൾ തുടർച്ചയായി പാളം തെറ്റുന്നത്‌ ഗൗരവമായി പരിഗണിച്ച്‌ പരിഹാരം കാണണമെന്ന്‌ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ അപര്യാപ്‌തതയടക്കം പാളം തെറ്റലിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്‌. ഇതിനു പുറമെ ഫെബ്രുവരിയിൽ സൗത്ത്‌–വെസ്റ്റ്‌ റെയിൽ സോണിന്റെ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജർ സിഗ്നലിം​ഗ് സംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്‌ കത്തയച്ചിരുന്നു. യശ്വന്ത്‌പുർ–നിസാമുദ്ദീൻ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌ സിഗ്നൽ തെറ്റി ഒരു ചരക്കുവണ്ടിയിൽ ഇടിക്കേണ്ടിയിരുന്ന സാഹചര്യം വിശദീകരിച്ചായിരുന്നു കത്ത് എന്നും സിപിഎം ഓർമ്മിപ്പിച്ചു. 

ലോക്കോപൈലറ്റിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്‌ വലിയൊരു അപകടം ഒഴിവായതെന്നും അടിയന്തരമായി സിഗ്നലിങ്‌ സംവിധാനങ്ങൾ പരിശോധനാ വിധേയമാക്കി പിഴവുകൾ തിരുത്തണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ ഇതൊന്നും പരിഗണിച്ചില്ല. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ കൊട്ടിഘോഷിച്ച്‌ സർക്കാർ നടപ്പാക്കിയ കവച്‌ സംവിധാനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഓരോ വർഷവും വർധിച്ചു വരുന്ന ട്രെയിൻ അപകടങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മുന്നൂറോളം പേരുടെ ജീവനെടുത്ത ഒഡീഷ ട്രെയിൻ ദുരന്തം റെയിൽ മേഖലയോട്‌ മോദി സർക്കാർ കാട്ടിയ കൊടിയ അനാസ്ഥയുടെ നേർച്ചിത്രമാണെന്നും സിപിഎം വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News