തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇന്ന് അധികാരമേറ്റെടുക്കാനിരിക്കെ  മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യം-തോമസ് ഐസക്. ഇ.പി.ജയരാജന്‍-വ്യവസായം, കായികം. ദേവസ്വം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും ലഭിക്കും. ടി.പി.രാമകൃഷ്ണൻ - എക്സൈസ്, തൊഴിൽ. ജി.സുധാകരൻ - പൊതുമരാമത്ത്, റജിസ്ട്രേഷന്‍. പ്രൊഫ. സി.രവീന്ദ്രനാഥ് - വിദ്യാഭ്യാസം. മേഴ്സിക്കുട്ടിയമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം. എ.സി.മൊയ്തീൻ - സഹകരണം, ടൂറിസം. കെ.ടി.ജലീല്‍ തദ്ദേശഭരണമന്ത്രിയാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതു ഘടകക്ഷികളുടെ വകുപ്പുകളില്‍ കാര്യമായ മാറ്റമുണ്ടായി. മാത്യു ടി.തോമസാണ് പുതിയ ജലവിഭവമന്ത്രി.  എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാകും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുക. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാത്യു ടി. തോമസ് ആയിരുന്നു ഗതാഗത മന്ത്രി. കോണ്‍ഗ്രസ് എസ്സിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വത്തിന് പകരം തുറമുഖ വകുപ്പാണ് നല്‍കിയത്.


സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലും ഏകദേശം തീരുമാനമായി.മാത്യു ടി.തോമസാണ് പുതിയ ജലവിഭവമന്ത്രി.ഇ ചന്ദ്രശേഖരന് റവന്യു വകുപ്പും പി.തിലോത്തമന് ഭക്ഷ്യസിവില്‍ സപ്ലൈസും വി.എസ്.സുനില്‍കുമാറിന് കൃഷിവകുപ്പും കെ.രാജുവിന് വനം വകുപ്പോ ലഭിക്കാനാണ് സാധ്യത.