PM-CM Meeting : മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനം ഇന്ന്, പ്രധാനമന്ത്രിയുമായി വൈകിട്ട് കൂടിക്കാഴ്ച
വൈകിട്ട് നാല് മണിക്കാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ കൂടാടെ കേന്ദ്ര പ്രൊട്രോളീയം മന്ത്രി ഹർദീപ് സിങ് പുരയുമായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
New Delhi : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും (PM Narendra Modi) മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള (CM Pinarayi Vijayan) കൂടിക്കാഴ്ച ഇന്ന് നടക്കും. ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്.
വൈകിട്ട് നാല് മണിക്കാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര പ്രൊട്രോളീയം മന്ത്രി ഹർദീപ് സിങ് പുരിയുമായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ഹർദീപ് സിങ് പുരിയുമായിട്ടുള്ള ചർച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായുമായി മുഖ്യമന്ത്രി സംസാരിക്കുന്നത്. അതെ തുടർന്നാണ് വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
ALSO READ : PM-CM Meeting : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഇന്ന് ന്യൂഡൽഹിലേക്ക് തിരിക്കും
സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽപാത അടക്കം നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ പിന്തുണ സംസ്ഥാനത്ത് ആവശ്യമാണ്. സംസ്ഥാനത്ത് നിലവിലെ സിക വൈറസ് ഭീക്ഷണിയും ചർച്ചിയിലെത്തും.
ALSO READ : Kitex ഇനി ഒരു രുപ പോലും കേരളത്തിൽ നിക്ഷേപിക്കില്ല : Sabu M Jacob
രാജ്യത്ത് നിലവിൽ മഹാരാഷ്ട്രയിലും, കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത്. ഇതായിരിക്കും ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കേന്ദ്ര സംഘം നിലവിൽ കേരളത്തിലുണ്ട്.
ALSO READ : Pinarayi Vijayan Delhi Meeting: പിണറായി നാളെ ഡൽഹിക്ക്, മോദിയുമായി കൂടിക്കാഴ്ച നടത്തും
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി കേരള ഹൗസിലെത്തിയത്. രാജ്യസഭ എം.പി വി. ശിവദാസൻ, റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ്, ഒ.എസ്.ഡി. നീരജ് കുമാർ ഗുപ്ത എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...