തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ (Industrial) സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായി ഹർഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്. വ്യവസായ മേഖലയിൽ സുസ്ഥിരവും നൂതനവുമായ അഭിവൃദ്ധി എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു.
Thank you @hvgoenka for allaying the apprehensions over Kerala's EoDB. Your honesty is much appreciated. Kerala has been one of the most investor friendly States in India and will continue to be so. The LDF Govt. ensures that sustainable and innovative industries thrive here. https://t.co/6zQO0AUFIG
— Pinarayi Vijayan (@vijayanpinarayi) July 4, 2021
കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ വളരെയധികം വിലമതിക്കുന്നുവെന്നും ഹർഷ് ഗോയങ്കെയെ ടാഗ് ചെയ്ത് മുഖ്യമന്ത്രി കുറിച്ചു. തങ്ങൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക ഭരണകൂടം നല്ല പിന്തുണയാണ് നൽകുന്നതെന്നും ഗോയങ്കെ ട്വീറ്റ് (Tweet) ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA