PM-CM Meeting : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഇന്ന് ന്യൂഡൽഹിലേക്ക് തിരിക്കും

അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 12:34 PM IST
  • ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ന്യൂ ഡൽഹിയിലേക്ക് തിരിക്കുക.
  • അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും.
  • നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.
  • നിലവിലെ സിക വൈറസ് ഭീക്ഷണിയും ചർച്ചിയിലെത്തും.
PM-CM Meeting : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഇന്ന് ന്യൂഡൽഹിലേക്ക് തിരിക്കും

Thiruvananthapuram :  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (PM Modi) കൂടിക്കാഴ്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഇന്ന് ന്യൂ ഡൽഹിക്ക് തിരിക്കും. നാളെയാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. ഭരണത്തുടർച്ചക്ക് ശേഷം (Pinarayi 2.0) പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ന്യൂ ഡൽഹിയിലേക്ക് തിരിക്കുക. അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.

ALSO READ : Kitex ഇനി ഒരു രുപ പോലും കേരളത്തിൽ നിക്ഷേപിക്കില്ല : Sabu M Jacob

സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽപാത അടക്കം നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ പിന്തുണ സംസ്ഥാനത്ത് ആവശ്യമാണ്. സംസ്ഥാനത്ത് നിലവിലെ സിക വൈറസ് ഭീക്ഷണിയും ചർച്ചിയിലെത്തും.

രാജ്യത്ത് നിലവിൽ മഹാരാഷ്ട്രയിലും,കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത്. ഇതായിരിക്കും ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കേന്ദ്ര സംഘം നിലവിൽ കേരളത്തിലുണ്ട്.

ALSO READ : Kitex: കേരളത്തെ അപമാനിക്കാൻ ആസൂത്രിത ശ്രമം, കിറ്റക്സിനെതിരെ മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News