Child marriage: ഇടുക്കിയിൽ വീണ്ടും ബാലവിവാഹം; 17 വയസുകാരി ഏഴ് മാസം ഗർഭിണി
Child marriage in Idukki: സംഭവത്തിൽ യുവാവിനെതിരെയും പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ബാലവിവാഹം. 17 വയസുകാരി ഏഴ് മാസം ഗർഭിണിയാണ്. 26കാരനാണ് 17കാരിയെ വിവാഹം കഴിച്ചത്. സംഭവത്തിൽ യുവാവിനെതിരെയും പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദേവികുളും പോലീസാണ് പെൺകുട്ടിയുടെ ഭർത്താവിനും രക്ഷിതാക്കൾക്കും എതിരെ കേസെടുത്തത്. ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ബാലവിവാഹം നടന്നിരുന്നു. പതിനാറുകാരിയെ നാൽപ്പതിയേഴുകാരനാണ് വിവാഹം കഴിച്ചത്. ഈ സംഭവത്തിലും പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ALSO READ: Assam Child Marriage : അസമിൽ ശൈശവ വിവാഹത്തിനെതിരെ നടപടി; 2000 ത്തിലേറെ പേർ പിടിയിൽ
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റുകയും ചെയ്തു. ബാലവിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ബാലവിവാഹം നടന്നതായി സ്ഥിരീകരിച്ചത്.
എന്നാൽ ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുള്ളൂവെന്നും ഇരുവരും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. തുടര്‍ന്ന് ശിശു സംരക്ഷണ സമിതി സിഡബ്ല്യുസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സിഡബ്ല്യുസി പോലീസിന് നിർദേശം നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...