അസമിൽ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി സ്വീകരിച്ചതോടെ 2000 ത്തിലേറെ പേരെ പൊലീസ് പിടികൂടി. ആകെ 4,074 കേസുകളാണ് ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹത്തിനെതിരെ നടപടി ആരംഭിച്ച് ഒരു ദിവസത്തിനുള്ളിലാണ് 4,074 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ ആകെ 2170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വക്താവ് വ്യക്തമാക്കുന്നത്. ഇന്ന്, ഫെബ്രുവരി 4 ശനിയാഴ്ച പൊലീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒറ്റ ദിവസം കൊണ്ടാണ് സംസ്ഥാനത്ത് ഒട്ടാകെ നിന്ന് ഇത്രയും പേറിയ അറസ്റ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ സംഖ്യ വൻ തോതിൽ തന്നെ ഉയരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Assam police have so far arrested 2170 persons involved in cases related to child marriage till today morning. The number of arrested persons will increase: Prasanta Kumar Bhuyan, IGP (L&O) and Spokesperson of Assam police
— ANI (@ANI) February 4, 2023
State wide arrests are presently underway against those violating provisions of Prohibhiton of Child Marriage Act .
1800 + have been arrested so far.
I have asked @assampolice to act with a spirit of zero tolerance against the unpardonable and heinous crime on women
— Himanta Biswa Sarma (@himantabiswa) February 3, 2023
അസം പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ജിപി സിംഗ് വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അറസ്റ്റിലായവരിൽ 52 പേർ ശൈശവ വിവാഹത്തിന് സഹായിച്ചതും സംബന്ധിച്ചതുമായ വൈദികരും ഖാസിമാരുമാണ്. കൂടാതെ ധുബ്രി, ബാർപേട്ട, കൊക്രജാർ, വിശ്വനാഥ് എന്നീ ജില്ലകളിൽ നിന്നാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായതെന്നും ഡിജിപി ജിപി സിംഗ് വ്യക്തമാക്കി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ശൈശവ വിവാഹങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് ഇടുകയായിരിക്കുന്നുവെന്ന് പോലീസ് ഡയറക്ടർ ജനറൽ ജിപി സിംഗ് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ശൈശവ വിവാഹം വർദ്ധിച്ച് വരികെയാണെന്ന് പോലീസ് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. അതിനോടൊപ്പം തന്നെ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി.
തുടർന്ന് എല്ലാ ജില്ലകളിലെയും എസ്പിമാരോട് അതത് വില്ലേജ് ഡിഫൻസ് പാർട്ടികൾ, ഗാവ് ബുറാസ്, വിവിധ സമുദായങ്ങളുടെ തലവൻമാർ, വിവിധ സമുദായങ്ങളിലെ പ്രമുഖർ എന്നിവരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകി. ഇവർ സംസ്ഥാനത്ത് നടന്ന് വരുന്ന ശൈശവ വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കുകയും നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ 2020, 2021, 2022 എന്നീ വർഷങ്ങളിൽ നടന്ന ശൈശവ വിവാഹങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിൽ ആയവർക്കെതിരെ പോക്‌സോ നിയമം ഉൾപ്പടെയുള്ള വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വരും ദിവസങ്ങളിൽ അസമിൽ ശൈശവ വിവാഹങ്ങൾക്ക് എതിരെയുള്ള നടപടികൾ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...