ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്ത് തടയാൻ ശക്തമായ എൻഫോഴ്സ്മെന്റ് ഉറപ്പാക്കി എക്സൈസ് സേന. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആകെ 10,144 കേസുകളാണ് എടുത്തത്. ഇതിൽ 854 മയക്കുമരുന്ന് കേസുകളും, 1482 അബ്കാരി കേസുകളും ഉള്‍പ്പെടുന്നു. ഈ കേസുകളിലായി 2049 പേർ അറസ്റ്റിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 3.87 കോടി രൂപയുടെ മയക്കുമരുന്നും 55.67 ലക്ഷം രൂപയുടെ മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഈ കാലയളവിൽ 12,685 റെയ്ഡുകളാണ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 641 പരിശോധനകളും നടത്തിയിട്ടുണ്ട്. ഈ കാലയളവിൽ 1,33,978 വാഹനങ്ങളിൽ പരിശോധന നടത്തി. ലഹരിക്കടത്തിന് ഉപയോഗിച്ച 132 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


ALSO READ: മകളുടെ വിവാഹം; കൊലക്കേസ് പ്രതിയായ മുസ്ലീം പിതാവിന് എമർജൻസി ലീവ് അനുവദിച്ച് ഹൈക്കോടതി


ഉത്സവാഘോഷങ്ങള്‍ക്കിടയിലും കർമ്മനിരതരായി ലഹരിക്കടത്തിന് തടയിടാൻ രംഗത്തിറങ്ങിയ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായി. അതിർത്തികളിലുള്‍പ്പെടെ ശക്തമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കാൻ എക്സൈസിന് കഴിഞ്ഞിട്ടുണ്ട്. കെമു മുഖേന അതിർത്തിയിലെ ഇടറോഡുകളിലേക്കും പരിശോധനകള്‍ വ്യാപിപ്പിച്ചു. 


ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വിപുലമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളിലും എക്സൈസ് സേന തുടരുമെന്നും മന്ത്രി അറിയിച്ചു.  കോട്ടയം (96), എറണാകുളം (92) ജില്ലകളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തത്. കുറവ് കാസർഗോഡ് ജില്ലയിലാണ്(16). 


മയക്കുമരുന്ന് കേസുകളിൽ 874 പേരാണ് അറസ്റ്റിലായത്. 575.39 ഗ്രാം എംഡിഎംഎ, 168.49 കിലോ കഞ്ചാവ്, 29.48 ഗ്രാം മെത്താംഫിറ്റമിൻ, 186.77 ഗ്രാം ഹാഷിഷ് ഓയിൽ, 23.44 ഗ്രാം ഹെറോയിൻ, 90.8 ഗ്രാം നെട്രോസെഫാം ഗുളികകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നു. പുകയില വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് 7808 കേസുകളിലായി 1282.65 കിലോ പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുക്കാനും 15.61 ലക്ഷം രൂപ പിഴ ഈടാക്കാനും എക്സൈസിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമധികം അബ്കാരി കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടത് കോഴിക്കോട് (162) ജില്ലയിലാണ്, കുറവ് വയനാട് (51) ജില്ലയിൽ.  30006 ലിറ്റർ വാഷ്, 494 ലിറ്റർ സ്പിരിറ്റ്, 537.4 ലിറ്റർ ചാരായം,3678.63 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 4916.02 ലിറ്റർ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.