Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? വോട്ടെണ്ണൽ ആരംഭിച്ചു

Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.  രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ ആധിപത്യം തുടരുമോ അതോ പ്രതിപക്ഷ പാർട്ടികൾ മുന്നേറുമോ എന്നത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 08:07 AM IST
Live Blog

Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിലും ജമ്മുകശ്മീരിലും  ആര് ഭരിക്കുമെന്നകാര്യത്തിൽ തീരുമാനം കുറച്ചു  മണിക്കൂറുകൾക്കുള്ളിൽ അറിയാം. രണ്ട് നിയമസഭകളിലേയും വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. 

ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഇന്ന് ഫലം വരുന്നത് എന്നത് ശ്രദ്ധേയം. രണ്ട് സംസ്ഥാനങ്ങളിലും വലിയ പ്രതീക്ഷയിലാണ് ബിജെപിയും ഇന്ത്യ സഖ്യവും. 

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമായിരിക്കും.  അവസാന മണിക്കൂറുകളിലും എൻഡിഎയും ഇന്ത്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയിരുന്നത്. 

വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. പത്ത് മണിയോടെ രണ്ടിടങ്ങളിലും ഏതാണ്ട് ഒരു ചിത്രം തെളിയുമെന്നാണ് റിപ്പോർട്ട്.  പത്ത് വർഷങ്ങൾക്ക് ശേഷമാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.   ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടിയതും. എന്തായാലും ഏട്ടനും മണിക്കൂറുകൾക്കുള്ളിൽ രണ്ടു സംസ്ഥാനങ്ങളിലും ആർക്കായിരിക്കും വിജയം എന്നത് നമുക്ക് കാത്തിരുന്നു കാണാം...

8 October, 2024

  • 08:00 AM

    Jammu&Kashmir Haryana Assembly Election Results 2024: 2 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു

    ഹരിയാനയിലെ 22 ജില്ലകളിലെ 90 നിയമസഭാ സീറ്റുകളിലേക്കും ജമ്മു കശ്മീരിലെ 20 ജില്ലകളിലെ 90 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ വിധി ഇന്നറിയാം...

     

  • 08:00 AM

    Jammu&Kashmir Haryana Assembly Election Results 2024: നയാബ് സിംഗ് സൈനി ബ്രഹ്മ സരോവറിലെ ശ്രീ ദക്ഷിണ് മുഖി ഹനുമാൻ ക്ഷേത്രത്തിൽ

    ഹരിയാനയിൽ വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ബ്രഹ്മ സരോവറിലെ ശ്രീ ദക്ഷിണ് മുഖി ഹനുമാൻ ക്ഷേത്രത്തിൽ പൂജ നടത്തി

     

  • 07:45 AM

    Jammu&Kashmir Haryana Assembly Election Results 2024: ജമ്മു കാശ്മീരിൽ ബിജെപി 30-35 സീറ്റുകൾ നേടും 

    പാർട്ടി 30-35 സീറ്റുകൾ നേടുമെന്ന് വോട്ടെണ്ണലിന് മുൻപ് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു

  • 07:45 AM

    Jammu&Kashmir Haryana Assembly Election Results 2024: രണ്ടിടത്തും 60 ശതമാനത്തിലേറെ പോളിംഗ്

    രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.

  • 07:00 AM

    Jammu&Kashmir Haryana Assembly Election Results 2024: ഹരിയാന മുഖ്യമന്ത്രിയായിരുന്ന നയാബ് സിംഗ് സൈനി ധർമ്മശാലയിൽ

    ഹരിയാന മുഖ്യമന്ത്രിയും ലാഡ്‌വ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി കുരുക്ഷേത്രയിലെ സൈനി സമാജ് ധർമ്മശാലയിൽ എത്തി

     

     
  • 07:00 AM
    Jammu&Kashmir Haryana Assembly Election Results 2024: വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും
     
    രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിക്കും.
  • 06:30 AM

    Jammu & Kashmir, Haryana Assembly Election Results 2024: ജമ്മുവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷ ശക്തം

     

Trending News