Bus accident: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 03:48 PM IST
  • കാളിയാമ്പുഴയിലേക്ക് ബസ് മറിഞ്ഞ് രണ്ട് മരണം
  • സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി
  • ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു
Bus accident: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

‍കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിൽ മറിഞ്ഞ് രണ്ട് മരണം. മുണ്ടൂർ സ്വദേശി കമല, കണ്ടപ്പൻചാൽ സ്വദേശി രാജേശ്വരി എന്നിലരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരവസ്ഥയിലുള്ള ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു.കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.

Read Also: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ 'തരി'ഗാമി 

ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ മാറ്റി. 8 പേർ ഓമരശ്ശേരി ആശുപത്രിയിലും രണ്ടുപേർ കെഎംസിടി മെഡിക്കൽ കോളേജിലും 15 പേർ തിരുവമ്പാടി ലിസ ആശുപത്രിയിലും ചികിത്സയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News