CM Pinarayi Vijayan: സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, സര്‍വേയ്ക്ക് പിന്നാലെ വൈറലായി FB പോസ്റ്റ്
CM Pinarayi Vijayan: സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, സര്‍വേയ്ക്ക് പിന്നാലെ വൈറലായി FB പോസ്റ്റ്
തിരുവനന്തപുരം: ABP-സീ വോട്ടര്‍ സര്‍വേ പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി എന്നപോലെ വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്...
തന്നെപ്പോലെ സാധാരണക്കാരായ ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും (CM Pinarayi Vijayan) സര്‍ക്കാരിനെയും മറക്കില്ല എന്നാണ് കുറിപ്പില്‍ പറയുന്നത്.
സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ ഒരിയ്ക്കലും മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നതിന്‍റെ പരമാവധി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കി. പെന്‍ഷന്‍ കൃത്യമായിക്കിട്ടുന്ന, മരുന്ന് മുടങ്ങാത്ത രോഗികളുടെയെല്ലാം മുഖത്തെ പുഞ്ചിരി അത് തെളിയിക്കുന്നു.
സാധാരണക്കാരനൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്ന് അനുഭവിച്ചവര്‍ പറയുന്നു. കേരള സര്‍ക്കാരിന്‍റെ പെന്‍ഷന്‍ കൃത്യമായിക്കിട്ടുന്ന ഒരാളുടെ അനുഭവക്കുറിപ്പാണിത്. തോമസ് ആലുങ്കല്‍ എന്ന വ്യക്തി അനുഭവിച്ച സര്‍ക്കാരിന്‍റെ കരുതല്‍ എത്രത്തോളമെന്നത് ഈ കുറിപ്പ് പറഞ്ഞുതരുന്നു.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:-
ആരൊക്കെ എന്തൊക്കെ പുകില്‍ ഉണ്ടാക്കിയാലും എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ചും വൃദ്ധജനങ്ങള്‍.
ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ പകച്ചു നിന്നപ്പോള്‍ ഭക്ഷണവും മരുന്നും ചില്ലറ ചിലവിനുള്ള രൂപയും വീട്ടില്‍ എത്തിച്ചു തന്ന സര്‍ക്കാരിന്‍റെ കരുതലിനെ തള്ളിപ്പറയാന്‍ അത്രയ്ക്ക് നന്ദി കെട്ടവര്‍ അല്ല ഞങ്ങള്‍.
പിണറായിയുടെ തന്തയുടെ മുതല്‍ അല്ല തന്നത് എന്നും പറഞ്ഞ് ആരും വരേണ്ട. അത് എനിക്ക് അറിയാം. അത്യാവശ്യ സമയത്ത് സഹായം കിട്ടുന്നതാണ് കാര്യം. കുളിരുമ്പോഴാണ് കുപ്പായം വേണ്ടത്. അത് ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...