സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു
വൃക്ക സംബന്ധമായ ചികിത്സാർത്ഥം മെയ് ആറിനാണ് ഇയാൾ റോഡ് മാർഗം കേരളത്തിൽ എത്തിയത്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് കോറോണ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
വൃക്ക സംബന്ധമായ ചികിത്സാർത്ഥം മെയ് ആറിനാണ് ഇയാൾ റോഡ് മാർഗം കേരളത്തിൽ എത്തിയത്. ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാളെ അഡ്മിറ്റ് ചെയ്തു.
Also read: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്നു; എന്നിട്ട് പറഞ്ഞതോ..?
ഇന്ന് പത്തുപേര്‍ രോഗമുക്തരായി. ഇവരെല്ലാം കണ്ണൂര്‍ സ്വദേശികളാണ്. കോറോണ ബാധിച്ച് നിലവിൽ പതിനാറു പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ്. ഇന്നുമാത്രം 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 35,355 എണ്ണത്തിൽ രോഗബാധയില്ല.