ന്യുഡൽഹി: കോറോണ മഹാമാരിക്കിടയിലും മനുഷ്യത്വരഹിതമായ കൃത്യം. ഈ സമയത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്നതായി റിപ്പോർട്ട്. സംഭവം നടന്നത് നോർത്ത് വെസ്റ്റ് ഡൽഹിയിലെ അശോക് വിഹാറിലാണ്.
നാൽപ്പത്തിയാറ് വയസ്സുള്ള ശരത് ദാസാണ് മരണമടഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് അനിത എന്ന മൂപ്പതുവയസ്സുകാരി സ്വന്തം ഭർത്താവിനെ കഴുത്തുഞെരിച്ചു കൊന്നത്. എന്നിട്ട് അയൽക്കാരോട് പറഞ്ഞത് കോറോണ രോഗബാധ മൂലം ഭർത്താവ് മരണമടഞ്ഞുവെന്നാണ്.
Also read: IAF MIG29 തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
അയൽവാസികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോഴാണ് കള്ളി പുറത്തായത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ് പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായത്.
മാത്രമല്ല കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. തുടർന്ന് പൊലീസ് അനിതയെ ചോദ്യം ചെയ്തപ്പോഴാണ് അവർ കുറ്റസമ്മതം നടത്തിയത്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നും അനിത പൊലീസിനോട്കുറ്റസമ്മതം നടത്തി. അനിത കുറ്റസമ്മതം നടത്തിയത്.
Also read: 'ചിന്നഞ്ചിറു കിളിയെ': Lock down ൽ ഹ്രസ്വ ചിത്രവുമായി സുഹാസിനി
സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് നല്‍കിയ മൊഴി.