കൊച്ചി: തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. പക്ഷി ഹെലികോപ്റ്ററില്‍ ഇടിക്കുന്നതിനെ ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതിനിടെ ഇടിച്ചിറക്കുകയായിരുന്നു. ഉച്ചക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. കോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സേനാംഗങ്ങളും സുരക്ഷിതരാണ്.


ഫോര്‍ട്ട് കൊച്ചിയിലെ ഡിസ്ട്രിക്റ്റ് –4 കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെ പതിവു പരിശീലനത്തിനിടെയാണ് സംഭവം നടന്നത്. രാവിലെ പത്തു മണിയോടെയാണു സംഭവം. പറന്നുയരാൻ തുടങ്ങുമ്പോൾ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.