കൊച്ചി: കേരളത്തിലെത്തിയ സ്വിറ്റ്സർസൻഡ് സ്വദേശികളെ (Switzerland Natives) കബളിപ്പിച്ച് പണം തട്ടിയതായി പരാതി. എറണാകുളം സൗത്ത് പോലീസ് (Ernakulam South Police) സ്റ്റേഷനില്‍ വനിതകളടക്കം ആറ് വിദേശ പൗരന്മാർ 2 പേർക്കെതിരെ പരാതി നൽകി. കൊച്ചി (Kochi) സ്വദേശിയായ എൻജിനീയർക്കും വർക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെയാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിൽ നിന്നെത്തിയ ഇവരുടെ രണ്ടുകോടിയോളം രൂപ ഇരുവരും തട്ടിയെടുത്തുവെന്നാണ് പരാതി. കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സ്വിറ്റ്സർലൻഡ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്.


Also Read: Zakir hussain| വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്, കളമശ്ശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെയും പ്രതികളെയും വെറുതേ വിട്ടു


ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരാമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. 


Also Read: Murder | കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി ഡൽഹി പോലീസ്


പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം (Ernakulam) സൗത്ത് എ.സി.പി അറിയിച്ചു. ഭൂമി ഇടപാടുകാരനെതിരെയുള്ള പരാതി തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല സ്റ്റേഷനിലേക്ക് (Varkala Police Station) മാറ്റാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.