കൊച്ചി: പാലാരിവട്ടത്ത് നിന്നും വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ കോടതി വെറുതേ വിട്ടു. സക്കീർ ഹുസൈനെ കൂടാതെ കേസിലെ രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ പരാതിക്കാരനായ വ്യവസായി ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കേസിൽ കൂറുമാറിയിരുന്നു. അങ്ങിനെ പ്രതികള്‍ക്ക് എതിരെ പോലീസിന് യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
ALSO READ: Jammu Kashmir Encounter : കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും
സക്കീർ ഹുസൈൻ വിവാദങ്ങൾ എപ്പോഴും സി.പി.എമ്മിന് തലവേദനയാകാറാണ് പതിവ്. നേരത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത സക്കീർ ഹുസൈനെ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് തിരിച്ചെടുത്തത്.
ALSO READ: Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി
ബിസിനസ് തർക്കം പരിഹരിക്കാൻ ഇടപെട്ട സക്കീർ ഹുസൈൻ ഗുണ്ടകളുമായി ചേർന്ന് വ്യവസായിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് കേസ്. മുഖ്യമന്ത്രിക്ക് അടക്കം നേരിട്ട് വിഷയത്തിൽ പരാതി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...