CPM-Congress clash: ബാലുശേരിയിൽ സംഘർഷം തുടരുന്നു; വീടിന് നേരെ കല്ലേറ്
കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ അക്രമണങ്ങൾ എന്നാണ് വിലയിരുത്തൽ.
കോഴിക്കോട്: ബാലുശ്ശേരിയിൽ കോൺഗ്രസ്-സിപിഎം സംഘർഷം തുടരുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ അക്രമണങ്ങൾ എന്നാണ് വിലയിരുത്തൽ.
ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇത്കൂടാതെ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Mansoor Murder Case: പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷം ഇന്ന് ആരംഭിക്കും
കോൺഗ്രസ് പ്രവർത്തകനായ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കൂടാതെ ലത്തീഫിന്റെ കാർ അടിച്ചു തർക്കുകയും ചെയ്തു.
സിപിഎം-കോൺഗ്രസ് സംഘർഷം ഉണ്ടായത് ബാലുശ്ശേരി കരുമലയിലാണ്. കഴിഞ്ഞദിവസം ഇവിടെ ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്കാണ് പരിക്കേറ്റത്. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷത്തിൽ പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ സംഘർഷങ്ങൾ ബാലുശ്ശേരിയിൽ ഉണ്ടാകാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുകയാണ്. ഇതിനിടയിലാണ് ഇന്ന് പുലർച്ചെയും അക്രമങ്ങൾ ഉണ്ടായത്.
പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളാണ് പലയിടങ്ങളിലും സംഘർഷമുണ്ടാക്കാൻ കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...