ആര് കൊലപാതകം നടത്തിയാലും അംഗീകരിക്കാനാവില്ല, ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്തരുത്-കൊടിയേരി ബാലകൃഷ്ണൻ

യാതൊരു തരത്തിലും രാഷ്ട്രീയ സംഘർഷമോ,അക്രമങ്ങളോ എവിടെയും ഉണ്ടാവാൻ പാടില്ലെന്നും പാർട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം

Written by - Zee Hindustan Malayalam Desk | Last Updated : Apr 8, 2021, 04:18 PM IST
  • ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോവരുത്
  • ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രത വേണം.
  • സി.പി.എമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു
  • എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു
ആര് കൊലപാതകം നടത്തിയാലും അംഗീകരിക്കാനാവില്ല, ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്തരുത്-കൊടിയേരി ബാലകൃഷ്ണൻ

തലശ്ശേരി: കൊലപാതകം ആര്  നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും സമാധാന ചർച്ചക്ക് സന്നദ്ധമാവണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). എന്ത് പ്രകോപനമുണ്ടായാലും ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്താൻ  പാടില്ല.  സമാധാനവുമായി ബന്ധപ്പെട്ട് ആരുമായും  സഹകരിക്കാനും ചർച്ചക്കും സി.പി.എം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രത വേണം. സമാധാനം പുന:സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോവരുതെന്നും തലശ്ശേരിയില്‍ കൊടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാനൂരിലെ (Panoor Murder) സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

ALSO READ: Covid-19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

യാതൊരു തരത്തിലും രാഷ്ട്രീയ സംഘർഷമോ,അക്രമങ്ങളോ എവിടെയും ഉണ്ടാവാൻ പാടില്ലെന്നും പാർട്ടി സംസ്ഥാന സമ്മേളനം (Cpm) തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ല. എവിടെയും ഉണ്ടാവാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്. 

ALSO READ: Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവും പോളിങ് സമാധാനപരമായിരുന്നു. പോളിങിനു ശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഇസ്മായിലിൻറെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

More Stories

Trending News