കോഴിക്കോട്: അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതിന് ഇടതുപക്ഷം വേണമെന്നും സിപിഎം നേതാവ് എളമരം കരീം. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഐക്യം വേണ്ട. വോട്ടിന് വേണ്ടി മുന്നണി ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങളുടെ മുന്നണിയുണ്ടാകണമെന്നും ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും ചെറുക്കാന്‍ അത് മാത്രമാണ് വഴിയെന്നും എളമരം കരീം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ നിരവധി രാഷ്ട്രീയപാര്‍ട്ടികളുണ്ടായിരുന്നിട്ടും ബി.ജെ.പി എ.കെ.ജി ഭവനിലേക്ക് ജാഥ നടത്തുന്നത്, അവരെ അഖിലേന്ത്യാ തലത്തില്‍ നേരിടാന്‍ മാത്രമുള്ള കരുത്ത് സിപിഎമ്മിന് ഉണ്ടായി സമ്മതിക്കുന്നതിന് സമ്മതിക്കുന്നതിന് തെളിവാണെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. 


കോഴിക്കോട് പന്നിക്കോട് സിപിഎം പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്നതില്‍ സംശയമില്ല. പക്ഷേ, അതിനെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും എളമരം കരീം വ്യക്തമാക്കി.