വയനാട്: എംപി സ്ഥാനത്ത് നിന്നും അയോ​ഗ്യനാക്കിയ ശേഷം രാഹുൽ ​ഗാന്ധി ആദ്യമായി വയനാട്ടിൽ. ബിജെപിക്ക് തന്റെ പദവി എടുത്ത് മാറ്റാൻ സാധിക്കും, തന്റെ വീട് ഇല്ലാതാക്കാൻ കഴിയും, ചിലപ്പോൾ തന്നെ ജയിലിലടയ്ക്കാനും സാധിച്ചേക്കും. എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആകില്ലെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ​ഗാന്ധി രൂക്ഷമായി പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എംപി എന്നത് കേവലം ഒരു സ്ഥാനം മാത്രമാണ്. അതുണ്ടെങ്കിലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം സുദൃഢമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ലെന്നും വീട്ടിലേക്ക് പോലീസിനെ അയച്ചാലും ഭവന രഹിതനാക്കിയാലുമൊന്നും താൻ ഭയപ്പെടില്ലെന്നും ബിജെപിക്ക് മനസിലായിട്ടില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. 


എന്ത് തെറ്റാണ് ഞാൻ ചെയ്തത്? അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു. എന്താണ് അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധം എന്ന് ചോദിച്ചു. എന്നാൽ ഒന്നിനും അദ്ദേഹം മറുപടി തന്നില്ല. കേന്ദ്ര മന്ത്രിമാർ തന്നെ പാർലമെന്റ് നടപടികൾ തടസപ്പെടുത്തി. പദവി നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങൾക്കായി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. കേന്ദ്ര സർക്കാർ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ അയോഗ്യത. തന്നെ അവർ ആക്രമിക്കുന്നത് തന്റെ വഴി ശരിയാണെന്നുള്ളത് കൊണ്ടാണെന്ന് മനസിലാക്കുന്നു. അയോഗ്യത ജനങ്ങളുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും രാഹുൽ പറഞ്ഞു. 


Also Read: Alphons Kannanthanam in BJP Core Committee: ഭാരവാഹിയല്ല, പക്ഷേ കോര്‍ കമ്മിറ്റിയിലേക്ക് പെട്ടെന്നുയര്‍ച്ച! അല്‍ഫോന്‍സ് കണ്ണന്താനം സുരേഷ് ഗോപിയെ പോലെ ആകുമോ?


 


പ്രിയങ്ക ​ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിൽ എത്തിയിരുന്നു. വയനാട്ടിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ മറ്റാരെക്കാളും നന്നായി മനസ്സിലാക്കാൻ സാധിച്ചെന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണെന്നും അതിനാൽ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു. ചോദ്യം ചോദിക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.


ദിനംപ്രതി കോടികൾ സമ്പാദിക്കുന്ന ​ഗൗതം അമ്പാനിയെ പോലുള്ളയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ​ഗൗതം അദാനിയെന്ന ഒരൊറ്റ വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി മാത്രം ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നുവെന്നും അതേസമയം തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സർക്കാർ തയാറാകുന്നില്ലെന്നും പ്രിയങ്കാ ​ഗാന്ധി പറഞ്ഞു.


ജനങ്ങളെല്ലാം ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഈ സ്വതന്ത്ര ഭാരതത്തിൽ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളിയാണ്. അതിനെതിരെയാണ് രാഹുൽ ​ഗാന്ധി പോരാടുന്നത്. ആ പോരാട്ടത്തിന് ശക്തി പകരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.