Congress Strike| സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം,യാത്രാ തടസ്സമുണ്ടാവില്ലെന്ന് സുധാകരൻ
രാവിലെ 11 മുതൽ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടക്കുക
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയുടെ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ചക്ര സ്തംഭന സമരം നടത്തും. തിങ്കളാഴ്ചയാണ് സമരത്തിന് ആഘ്വാനം നൽകിയിരിക്കുന്നത്.
രാവിലെ 11 മുതൽ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടക്കുക. അതേസമയം സമരത്തിനോട് അനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതിക്കുറയ്ക്കുമെന്നും ഇതിന് എ.ഐ.സി.സി നിർദ്ദേശിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
കണക്ക് നോക്കിയാൽ
ഇതുവരെ 23 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്ര സർക്കാരിന് പിറകെ വാറ്റ് കുറച്ചിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്ര,ഡൽഹി,പശ്ചിമബംഗാൾ,തമിഴ്നാട്,തെലങ്കാന,ആന്ധ്രാപ്രദേശ്,കേരള,ആൻഡമാൻ നിക്കോബാർ,പഞ്ചാബ്,രാജസ്ഥാൻ എന്നീങ്ങനെ പോവുന്നു വാറ്റിൽ ഇളവ് നൽകാത്ത സംസ്ഥാനങ്ങളുടെ നിര. രാജസ്ഥാനിലാണ് രാജ്യത്തിൽ തന്നെ പെട്രോളിന് ഏറ്റവുമധികം വിലയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...