തിരുവനന്തപുരം:  നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം.എൽ.എമാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയതി ല്‍   ദുരൂഹതയെന്ന്‍  മന്ത്രി ഇ.പി.ജയരാജന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്‍റെ  ക്ഷീണം മാറ്റാൻ യു.ഡി.എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബി.ജെ.പിയെയും കൂട്ടുപിടിച്ചതായി അദ്ദേഹം ആരോപിച്ചു.


 സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാന്‍  ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത് എന്നും ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍  സംശയ൦ വര്‍ധിക്കുന്നതായും  മന്ത്രി പറഞ്ഞു. സ്ഥലത്തെത്തിയ ബി.ജെ.പി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങളാണെന്നും ജയരാജൻ ആരോപിച്ചു. ഇ ഫയലി൦ഗ്  രീതിയാണ് സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ് കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.  


Also read: സെക്രട്ടറിയേറ്റിൽ തീപിടുത്തം; ഫൈലുകൾ കത്തി നശിച്ചതായി സൂചന..!


അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പോലീസിനെ അക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്തുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.


മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം......


1. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി. 
2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ. 
3. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച്‌ പ്രതികരിക്കുമെന്ന്‌ മാധ്യമങ്ങൾക്ക്‌ സന്ദേശം പോയി. 
4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണ്‌. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ
ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു. 
5. നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ   തീപിടുത്തമാണ്‌ ഉണ്ടായത്‌. ഷോട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്‌. 
6. എൻ ഐ എ നടത്തുന്നത്‌ ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്‌. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.
7. ഇ ഫയലിങ്ങ്‌ രീതിയാണ്‌ സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ്‌ കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്‌. 
8. യു ഡി എഫ്‌ ഭരണകാലത്ത്‌ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട്‌ കത്തിച്ചത്‌ വലിയ വിവാദമായിരുന്നു.