ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയപാതയുടെ സമീപം സ്ഥിതി ചെയ്യുന്ന കായംകുളം താലൂക്ക് ആശുപത്രി വികസനത്തിനെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. നിലവിൽ ആശുപത്രിയിലെ എം.സി.എച്ച് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് നിർമ്മാണം, വൈദ്യുതി ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 


ALSO READ: പിണറായി സർക്കാർ കായിക താരങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാർഹം - സി.ആർ പ്രഫുൽ കൃഷ്ണൻ


ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായും രോഗികളുമായും പൊതുജനങ്ങളുമായും മന്ത്രി ആശയവിനിമയം നടത്തി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ വാർഡുകൾ ഉൾപ്പെടെ സന്ദർശിച്ച് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. അവർ ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണാനും മന്ത്രി നിർദേശം നൽകി.


എ.എം.ആരിഫ് എം.പി, നഗരസഭാധ്യക്ഷ പി.ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, നഗരസഭാംഗങ്ങളായ പുഷ്പദാസ്, റെജി, മറ്റു ജനപ്രതിനിധികൾ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി, ലേ സെക്രട്ടറി ജെ.രജീഷ്, ആർ.എം.ഓ ഡോ.അനു അഷ്റഫ്, നഴ്സിംഗ് സൂപ്രണ്ട് രമാദേവി, ഹെഡ് ക്ലർക്ക് അനീഷ്, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.